രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.
Sep 18, 2024 08:08 PM | By PointViews Editr

കണ്ണൂര്‍ : കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബിജെപി നേതാക്കളും മന്ത്രിമാരും ബിജെപിയുടെ സഖ്യകക്ഷിയില്‍ പെട്ടവരും ലോകസഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ നടത്തിയ വിദ്വേഷപരാമര്‍ശങ്ങള്‍ രാഹുലിന്റെ ജനപ്രീതി ഉയരുന്നതിലുള്ള അസഹിഷ്ണുതയില്‍ നിന്നും ഉടലെടുത്തതാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

സംഘപരിവാര്‍ രാഹുലിനെ വല്ലാതെ ഭയപ്പെടുന്നു. രാഹുല്‍ ഗാന്ധിയെ തീവ്രവാദിയെന്നും രാഹുല്‍ ഗാന്ധിയുടെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്നും ഇന്ദിരാഗാന്ധിയുടെ അതേ ഗതി രാഹുല്‍ ഗാന്ധിക്കും നേരിടേണ്ടിവരുമെന്നുമൊക്കെയുള്ള പരാമര്‍ശങ്ങളെ തള്ളിക്കളയാന്‍ പോലും ബിജെപി നേതൃത്വം തയ്യാറാകാത്തതില്‍ നിന്നും അവരുടെ മനസറിവോടെയാണ് ഇക്കൂട്ടര്‍ വിദ്വേഷം തുപ്പുന്നതെന്ന് വ്യക്തമാണ്. കേന്ദ്രമന്ത്രി ഉള്‍പ്പെടെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരക്ഷരം എതിര്‍ത്തുരിയാടുന്നില്ല. ബിജെപിയുടെ ഏറ്റവും നികൃഷ്ടമായ രാഷ്ട്രീയശൈലിയാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

രാഹുല്‍ഗാന്ധിക്കെതിരായ അധിക്ഷേപപരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പ്രകടനത്തിന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ്, കെ പി സി സി മെമ്പർമാരായ അഡ്വ.ടി ഒ മോഹനൻ, കെ സി മുഹമ്മദ് ഫൈസൽ, ഡിസിസി വൈസ് പ്രസിഡൻ്റ് വിവി പുരുഷോത്തമൻ , കെ പ്രമോദ്, അഡ്വ. റഷീദ് കവ്വായി , രജിത്ത് നാറാത്ത്, സുരേഷ് ബാബു എളയാവൂർ, കട്ടേരി നാരായണൻ, എം പി വേലായുധൻ, സി ടി ഗിരജ, പി മാധവൻ, വിജിൻ മോഹൻ, ശ്രീജ മത്തിൽ, ജോസ് ജോർജ് പ്ലാത്തോട്ടം, രാഹുൽ കായക്കൽ, ലക്ഷമണൻ തൂണ്ടിക്കോത്ത്, കൂക്കിരി രാഗേഷ്, കല്ലിക്കോടൻ രാഗേഷ്, ഫർഹാൻ മുണ്ടേരി, സിയം ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു

Intolerance of the Sangh Parivar is evident in the hate comments against Rahul Gandhi: Adv.Martin George.

Related Stories
പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ   കോൺഗ്രസിൽ നിന്ന് പുറത്താക്കി.

Sep 19, 2024 04:51 PM

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന്...

Read More >>
സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

Sep 19, 2024 02:19 PM

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ്,കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ്...

Read More >>
ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

Sep 19, 2024 01:21 PM

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം, അഡ്വ. മാർട്ടിൻ ജോർജ്,...

Read More >>
സമന്വയം  ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

Sep 19, 2024 09:57 AM

സമന്വയം ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

സമന്വയം' ഇന്ന് തുടങ്ങും, വാഗ്ദാനം ജോലിയാണ്.,പക്ഷെ സർക്കാർ...

Read More >>
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

Sep 19, 2024 09:01 AM

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി തട്ടിപ്പ് ,മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്...

Read More >>
818.21 കോടി രൂപയ്ക്ക് മദ്യം കുടിച്ചു വാളു വച്ച് റെക്കോഡിട്ടു കേരളം!

Sep 18, 2024 04:35 PM

818.21 കോടി രൂപയ്ക്ക് മദ്യം കുടിച്ചു വാളു വച്ച് റെക്കോഡിട്ടു കേരളം!

ഒടുവിൽ ആശങ്കകൾക്ക് അവസാനമായി, 818.21 കോടി രൂപയ്ക്ക് മദ്യം കുടിച്ചു വാളു വച്ച് റെക്കോഡിട്ടു...

Read More >>
Top Stories